Home Healthവിറ്റാമിൻ ബി12 അഭാവം; തിരിച്ചറിയേണ്ട ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും.

വിറ്റാമിൻ ബി12 അഭാവം; തിരിച്ചറിയേണ്ട ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും.

by news_desk
0 comments

ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിൻ ബി12 കുറവിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ ബി12 അഭാവം; തിരിച്ചറിയേണ്ട ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും.

വിറ്റാമിൻ ബി12 കുറവിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അമിത ക്ഷീണം, തളര്‍ച്ച.

വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.

കൈ- കാലുകളിലെ മരവിപ്പ്.

വിറ്റാമിൻ ബി12 അഭാവം മൂലം കൈ- കാലുകളില്‍ മരവിപ്പ് ഉണ്ടാകാം.

വിഷാദ രോഗം, പെട്ടെന്ന് ദേഷ്യം വരുക.

വിഷാദ രോഗം, പെട്ടെന്ന് ദേഷ്യം വരുക, ഓര്‍മ്മക്കുറവ് എന്നിവയും ചിലരില്‍ വിറ്റാമിൻ ബി12 കുറവിന്‍റെ സൂചനയായി ഉണ്ടാകാം.

വിളറിയ ചര്‍മ്മം, വായ്പ്പുണ്ണ്.

വിളറിയ ചര്‍മ്മം, വായ്പ്പുണ്ണ്, കാഴ്ച നഷ്ടം തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.

മനംമറിച്ചിൽ, ഛർദ്ദി.

മനംമറിച്ചിൽ, ഛർദ്ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ തുടങ്ങിയവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കുക.:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

കഴിക്കേണ്ട ഭക്ഷണങ്ങള്‍.

പാല്‍, തൈര്, ചീസ്, പനീര്‍, മഷ്റൂം, സോയ പാല്‍, അവക്കാഡോ, ആപ്പിള്‍, വാഴപ്പഴം, ബ്ലൂബെറി തുടങ്ങിയവയൊക്കെ വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.

You may also like