7
എറണാകുളം. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് എക്സറേ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 89 ദിവസത്തേക്കുള്ള താൽക്കാലിക നിയമനമാണ് നടത്തുന്നത്.
ബി.എസ്.സി മെഡിക്കൽ റേഡിയേഷൻ ടെക്നോളജി അല്ലെങ്കിൽ റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകരുമായി മാർച്ച് 12ന് ഉച്ചയ്ക്ക് 12 മണിക്ക് ആലുവ നേതാജി റോഡിലെ ഐസിഡിപി ക്യാമ്പസിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ച (ഇന്റർവ്യൂ) നടത്തുമെന്ന് അധികൃതർ അറിയിച്ചു.

