Home Techonologyഇനി വോയിസ് കമാന്‍ഡ് വഴി ഫോട്ടോ എഡിറ്റ് ചെയ്യാം; ഗൂഗിള്‍ ഫോട്ടോസില്‍ ഗംഭീര ടൂള്‍ എത്തി.

ഇനി വോയിസ് കമാന്‍ഡ് വഴി ഫോട്ടോ എഡിറ്റ് ചെയ്യാം; ഗൂഗിള്‍ ഫോട്ടോസില്‍ ഗംഭീര ടൂള്‍ എത്തി.

by news_desk
0 comments

ഇന്ത്യൻ ഉപയോക്താക്കൾക്കായി ഗൂഗിൾ ഫോട്ടോസ് ആപ്പിൽ ഒരു സവിശേഷ ഫീച്ചർ എത്തി. ഉപയോക്താക്കൾക്ക് ഇപ്പോൾ വോയ്‌സ് അല്ലെങ്കിൽ ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ വഴി ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ കഴിയും. എഐയിൽ പ്രവർത്തിക്കുന്ന ഈ ഫോട്ടോ എഡിറ്റിംഗ് ഫീച്ചറിനെ കുറിച്ചറിയാം.

എന്താണ് പുതിയ ഫീച്ചറിന്‍റെ പ്രത്യേകത.?
ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ ഈ ഫീച്ചർ അവതരിപ്പിച്ച വിവരം പ്രഖ്യാപിച്ചത്. ഈ പുതിയ സവിശേഷതയുടെ ഏറ്റവും വലിയ പ്രത്യേകത, ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ഉപകരണങ്ങളോ സെറ്റിംഗ്‍സുകളോ ഉപയോഗിക്കേണ്ടതില്ല എന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് ഫോട്ടോയിൽ എന്ത് മാറ്റങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെന്ന് വോയ്‌സ് അല്ലെങ്കിൽ ടെക്സ്റ്റ് വഴി നിര്‍ദ്ദേശം നല്‍കിയാല്‍ മതി. ഗൂഗിളിന്‍റെ ഏറ്റവും ശക്തമായ എഐ മോഡൽ ജെമിനിയുടെ സഹായത്തോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഫോട്ടോയിൽ എന്താണ് മാറ്റേണ്ടതെന്ന് ഉപയോക്താവ് പറഞ്ഞാലുടൻ എഐ ആ നിർദ്ദേശം മനസിലാക്കുകയും എഡിറ്റിംഗ് ആരംഭിക്കുകയും ചെയ്യും.

ഫോട്ടോ എഡിറ്റിംഗ് സുരക്ഷിതമായിരിക്കും.
ആൻഡ്രോയ്‌ഡ് ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ, ഡിഫോൾട്ട് ഗാലറി ആപ്പ് അധികം ഫോട്ടോ എഡിറ്റിംഗ് ഓപ്ഷനുകൾ നൽകുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പലരും തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ഈ തേർഡ് പാർട്ടി ആപ്പുകൾ നിങ്ങളുടെ ഫോട്ടോകൾ സംഭരിക്കുക മാത്രമല്ല, ചിലപ്പോൾ വ്യാജ ആപ്പുകൾ നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഒരു പ്രധാന ന്യൂനത ഗൂഗിൾ പരിഹരിച്ചിരിക്കുന്നത്. ഉപയോക്തൃ സ്വകാര്യത മനസ്സിൽ വെച്ചുകൊണ്ടാണ് ഗൂഗിൾ ഫോട്ടോസിലെ ഈ സവിശേഷത രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

You may also like