നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വൈകീട്ട് മുതൽ 48 മണിക്കൂർ മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ടു വരെയാണ് നിയന്ത്രണം പ്രാബല്യത്തിൽ തുടരുക.
അതേസമയം, മേയ് 4-നുള്ള വോട്ടെണ്ണൽ ദിനത്തിലും മദ്യവിൽപ്പന അനുവദിക്കില്ല. ഏതെങ്കിലും മണ്ഡലങ്ങളിൽ റീപോളിങ് ആവശ്യമുണ്ടായാൽ, ആ മേഖലകളിലും ബന്ധപ്പെട്ട ദിവസങ്ങളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കും.
മദ്യസംഭരണം വ്യക്തിഗതമായി നടത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി മദ്യം കടത്തുന്നത് തടയാൻ അതിർത്തികളിൽ ശക്തമായ പരിശോധനകൾ നടത്തും.
എക്‌സൈസ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് വകുപ്പിനും പോലീസിനും നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു.

