Home Kerala90-ല്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍: എം വി ഗോവിന്ദന്‍

90-ല്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍: എം വി ഗോവിന്ദന്‍

by news_desk1
0 comments

വോട്ടിംഗ് ശതമാനത്തിലെ വര്‍ധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഗോവിന്ദന്‍ ആരോപിച്ചു. 2.40 കോടി വോട്ടര്‍മാരുണ്ടായിരുന്ന സംസ്ഥാനത്ത് പുതുക്കലിന് ശേഷം 2.17 കോടി വോട്ടര്‍മാരാണ് ഉണ്ടായത്. ഇവരില്‍ 78.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നും 2021-നെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പണക്കൊഴുപ്പിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നും കിറ്റ്, പണം, സാരി എന്നിവയുടെ വിതരണം ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ രീതിയിലുള്ള പ്രവണതകള്‍ കേരളത്തിലും കണ്ടുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. എന്നാല്‍ സര്‍ക്കാര്‍ തുടരണമെന്നതാണ് ജനങ്ങളുടെ വ്യക്തമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ നൂറ് സീറ്റ് അവകാശവാദത്തെ അദ്ദേഹം പരിഹസിക്കുകയും, മുന്‍പത്തെ പോലെ സങ്കല്‍പ്പ മന്ത്രിസഭ രൂപീകരണത്തിലേക്ക് പോകേണ്ട സാഹചര്യമാണിതെന്നും പറഞ്ഞു. വി ഡി സതീശന്‍ വനവാസത്തിന് പോകേണ്ടതില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തുടരണമെന്നും ജനം ക്ഷമിക്കുമെന്നും ഗോവിന്ദന്‍ പരാമര്‍ശിച്ചു.

ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമര്‍ശനം ഉയര്‍ത്തിയ ഗോവിന്ദന്‍, ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് ഗൗരവമുള്ള വിഷയമാണെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ടവകാശം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്നും, സര്‍ക്കാര്‍ തുടരണമെന്നതാണ് ജനങ്ങളുടെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 90-ല്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2016, 2021 തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആവര്‍ത്തിക്കുമെന്നും നിലവിലെ സര്‍ക്കാര്‍ തുടരുമെന്നതാണ് ജനങ്ങളുടെ മനോഭാവമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് ശതമാനത്തിലെ വര്‍ധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഗോവിന്ദന്‍ ആരോപിച്ചു. 2.40 കോടി വോട്ടര്‍മാരുണ്ടായിരുന്ന സംസ്ഥാനത്ത് പുതുക്കലിന് ശേഷം 2.17 കോടി വോട്ടര്‍മാരാണ് ഉണ്ടായത്. ഇവരില്‍ 78.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നും 2021-നെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പണക്കൊഴുപ്പിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നും കിറ്റ്, പണം, സാരി എന്നിവയുടെ വിതരണം ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ രീതിയിലുള്ള പ്രവണതകള്‍ കേരളത്തിലും കണ്ടുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. എന്നാല്‍ സര്‍ക്കാര്‍ തുടരണമെന്നതാണ് ജനങ്ങളുടെ വ്യക്തമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ നൂറ് സീറ്റ് അവകാശവാദത്തെ അദ്ദേഹം പരിഹസിക്കുകയും, മുന്‍പത്തെ പോലെ സങ്കല്‍പ്പ മന്ത്രിസഭ രൂപീകരണത്തിലേക്ക് പോകേണ്ട സാഹചര്യമാണിതെന്നും പറഞ്ഞു. വി ഡി സതീശന്‍ വനവാസത്തിന് പോകേണ്ടതില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തുടരണമെന്നും ജനം ക്ഷമിക്കുമെന്നും ഗോവിന്ദന്‍ പരാമര്‍ശിച്ചു.

ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമര്‍ശനം ഉയര്‍ത്തിയ ഗോവിന്ദന്‍, ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് ഗൗരവമുള്ള വിഷയമാണെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ടവകാശം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്നും, സര്‍ക്കാര്‍ തുടരണമെന്നതാണ് ജനങ്ങളുടെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

You may also like