7
പൊൻകുന്നം: ഒഡീഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 30 കിലോയിലധികം കഞ്ചാവ് പൊൻകുന്നത്ത് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും പൊൻകുന്നം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
