Home Keralaആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥർ പ്രതികൾ, അഴിമതി നിരോധന വകുപ്പുകളും ചുമത്തി

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥർ പ്രതികൾ, അഴിമതി നിരോധന വകുപ്പുകളും ചുമത്തി

by news_desk1
0 comments

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് അന്വേഷണം. അഡീഷണൽ സെക്രട്ടറി ഹരി ആർ., ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി. എന്നിവർക്കെതിരെയാണ് നടപടി. ഇരുവർക്കുമെതിരെ അഴിമതി നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അരുൺ പ്രതാപിന് ഒന്നാം റാങ്ക് ലഭിക്കാൻ ബോധപൂർവം മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.

പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഓൺസ്ക്രീൻ മാർക്കിങ് വഴി മൂല്യനിർണയം നടത്താനുള്ള ചുമതല സതീഷിനും മേൽനോട്ട ചുമതല ഹരിക്കുമായിരുന്നു. അരുൺ പ്രതാപിന്റെ ഉത്തരക്കടലാസിൽ 54 മുതൽ 58 വരെ മാർക്കിന്റെ ചോദ്യങ്ങൾ പരിശോധിക്കാതെ വിട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതേത്തുടർന്ന് പുനർമൂല്യനിർണയവും നടന്നു.

ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിരുന്നില്ലെന്നും നാല് ചോദ്യങ്ങൾക്ക് അപൂർണമായ ഉത്തരങ്ങളാണ് നൽകിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയിരുന്നു.

You may also like