Home Businessടാറ്റ സൺസിന് ലിസ്റ്റിങ്ങിൽ ഇളവില്ല; നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

ടാറ്റ സൺസിന് ലിസ്റ്റിങ്ങിൽ ഇളവില്ല; നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

by news_desk1
0 comments

ടാറ്റ സൺസിന്റെ ഓഹരി വിപണി ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിയമപരിധിയിൽ വരുന്ന വൻകിട നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്‌സി) നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. കമ്പനിയുടെ ഘടനയിൽ മാറ്റം വരുത്തിയാലും നിയമപരിധിയിൽ തുടരുന്നുണ്ടെങ്കിൽ ലിസ്റ്റിങ് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ആർബിഐയുടെ മുൻ നിർദേശപ്രകാരം അപ്പർ ലെയർ വിഭാഗത്തിൽപ്പെട്ട ടാറ്റ സൺസ് 2025 സെപ്റ്റംബറിനകം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ, ലിസ്റ്റിങ് ഒഴിവാക്കി കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി (സിഐസി) പദവിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടാറ്റ സൺസ് നൽകിയ അപേക്ഷ കഴിഞ്ഞ മാസം ആർബിഐ നിരസിച്ചിരുന്നു.

ലിസ്റ്റിങ് നിർബന്ധമാക്കുന്ന ചട്ടങ്ങളിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയാകുന്നതാണ് ആർബിഐയുടെ പുതിയ നിലപാട്. ലിസ്റ്റിങ് വിഷയത്തിൽ ടാറ്റ ഗ്രൂപ്പിനുള്ളിലെ തർക്കം തുടരുന്നതിനിടെയാണ് കേന്ദ്ര ബാങ്കിന്റെ നിർണായക നീക്കം.

You may also like