Home Top Storiesഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി എയർ ഇന്ത്യ; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യൻ എംബസി

ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി എയർ ഇന്ത്യ; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യൻ എംബസി

by news_desk1
0 comments

ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. മറ്റ് വിമാന കമ്പനികളും സമാനമായ തീരുമാനം എടുത്തതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കിയത്.

മെയ് 31 വരെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും സർവീസുകൾ നിർത്തിയിരുന്നു.

ഇസ്രയേലിൽ ഏകദേശം 40,000-ത്തിലധികം ഇന്ത്യക്കാരാണ് താമസിക്കുന്നത്. ഈ തീരുമാനം ഇവരെ കാര്യമായി ബാധിക്കും. നിലവിലെ സാഹചര്യത്തിൽ ജോർദാൻ അല്ലെങ്കിൽ ഈജിപ്ത് വഴി യാത്ര ചെയ്ത്, തുടർന്ന് റോഡ് മാർഗം ഇസ്രയേലിലേക്ക് എത്തേണ്ട സാഹചര്യം ഉണ്ടായി.

ഇതിനിടെ, ഇസ്രയേലിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ കഴിയുന്ന ഇന്ത്യക്കാരുമായി എംബസി അധികൃതർ നിരന്തരം ബന്ധപ്പെടുന്നു. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിങ് ഇന്ത്യക്കാരുമായി ഓൺലൈൻ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

You may also like