Home Education/Careerബാങ്ക് ഓഫ് ബറോഡയിൽ IT പ്രൊഫഷണലുകൾക്ക് അവസരം; 23 ഒഴിവുകൾ, ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.

ബാങ്ക് ഓഫ് ബറോഡയിൽ IT പ്രൊഫഷണലുകൾക്ക് അവസരം; 23 ഒഴിവുകൾ, ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.

by news_desk
0 comments

ബാങ്ക് ഓഫ് ബറോഡയുടെ ഐടി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ, മിഡ്-ലെവൽ തസ്തികകളിലായി ആകെ 23 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സീനിയർ ക്ലൗഡ് എഞ്ചിനീയർ, സീനിയർ എഐ എഞ്ചിനീയർ, യുഐ/യുഎക്സ് ഡിസൈനർ, ആപ്ലിക്കേഷൻ ആർക്കിടെക്റ്റ്, എന്റർപ്രൈസ് ആർക്കിടെക്റ്റ് തുടങ്ങി ഒൻപതോളം തസ്തികകളിലാണ് ഒഴിവുകൾ.

യോഗ്യത.
ബന്ധപ്പെട്ട വിഷയങ്ങളിൽ (Computer Science/IT/Electronics & Communication) ഫുൾ ടൈം BE/BTech/ME/MTech/MCA ബിരുദം ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയവും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

പ്രായപരിധി.
കുറഞ്ഞ പ്രായം: 28 വയസ്സ്.

ഉയർന്ന പ്രായം: 40 വയസ്സ് (2026 ജനുവരി 1 അടിസ്ഥാനമാക്കി). ബാങ്ക് നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

അപേക്ഷാ ഫീസ്.
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക്: 850 രൂപ.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക്: 175 രൂപ.

മറ്റ് നിബന്ധനകൾ:
ജോലി സ്വഭാവം: ആദ്യ ഘട്ടത്തിൽ അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. പ്രകടനം വിലയിരുത്തി ഇത് 10 വർഷം വരെ നീട്ടാവുന്നതാണ്.
സിബിൽ സ്‌കോർ: ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 680 സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. ലോൺ ഡിഫോൾട്ടർമാരോ മോശം ക്രെഡിറ്റ് ഹിസ്റ്ററിയുള്ളവരോ അപേക്ഷിക്കാൻ അർഹരല്ല.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

എങ്ങനെ അപേക്ഷിക്കാം.
ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ bankofbaroda.in ‘Careers’ വിഭാഗത്തിലുള്ള ‘Current Opportunities’ വഴി ഓൺലൈനായി അപേക്ഷിക്കാം.

You may also like