Home Education/Careerബി.കോം ബിരുദം അടിസ്ഥാന യോഗ്യത; ഓഫീസ് അസിസ്റ്റന്‍റ് ഒഴിവ്.

ബി.കോം ബിരുദം അടിസ്ഥാന യോഗ്യത; ഓഫീസ് അസിസ്റ്റന്‍റ് ഒഴിവ്.

by news_desk
0 comments

എറണാകുളം: മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റി മെമ്പർ സെക്രട്ടറിയുടെ എറണാകുളത്തുള്ള ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അക്കൗണ്ട്സ്, ടൈപ്പിംഗ്, ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കേണ്ട തസ്തികയിലേക്ക് ബി.കോം ബിരുദമാണ് അടിസ്ഥാന യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് എന്നിവയ്ക്കൊപ്പം ജി.എസ്.ടി, ഇൻകം ടാക്സ്, ടാലി, ഇ-ടെൻഡർ നടപടികൾ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 13-ന് മുമ്പായി നേരിട്ടോ, തപാൽ വഴിയോ membersecretary14@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കാവുന്നതാണ്.

വിലാസം – മെമ്പർ സെക്രട്ടറി/ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, MFHMS മുനമ്പം, ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (സെൻട്രൽ സോൺ) ഓഫീസ്, ഡോ. സലിം അലി റോഡ്, ഹൈക്കോടതിക്ക് പിന്നിൽ, എറണാകുളം, പിൻ: 682018. ഫോൺ : 0484-2397370.

You may also like