Home Internationalകുവൈത്തില്‍ ഡ്രോണ്‍ ആക്രമണം വീണ്ടും; നാഷണല്‍ ഗാര്‍ഡ് കേന്ദ്രത്തിന് കേടുപാട്, ഇറാന്‍ നിഷേധം

കുവൈത്തില്‍ ഡ്രോണ്‍ ആക്രമണം വീണ്ടും; നാഷണല്‍ ഗാര്‍ഡ് കേന്ദ്രത്തിന് കേടുപാട്, ഇറാന്‍ നിഷേധം

by news_desk1
0 comments

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലയായ നാഷണല്‍ ഗാര്‍ഡ്‌സിന്റെ സൈറ്റിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമില്ലെങ്കിലും കെട്ടിടങ്ങള്‍ക്കും സൈനിക സാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സ്ഫോടനത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് പ്രതിരോധസേന വക്താവിന്റെ വിശദീകരണം.

ഇതിനിടെ, ഇറാഖ്-ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കുവൈത്തില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് കുവൈത്തിന്റെ വ്യോമാതിര്‍ത്തിയും പരമാധികാരവും ലംഘിച്ച സംഭവമാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്നും അത്തരം നടപടികള്‍ ഉണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കുമെന്നുമാണ് ഇറാന്‍റെ പ്രതികരണം.

You may also like