Home Entertainment‘എലി കരണ്ട ഷര്‍ട്ട്’ വൈറല്‍: അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് ചര്‍ച്ചയാകുന്നു

‘എലി കരണ്ട ഷര്‍ട്ട്’ വൈറല്‍: അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് ചര്‍ച്ചയാകുന്നു

by news_desk1
0 comments

മുംബൈ: ബോളിവുഡ് താരം വൈറല്‍: അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് ചര്‍ച്ചയാകുന്നു പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ താരം എത്തിയ വേഷമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

കീറിപ്പറിഞ്ഞതും എലി കരണ്ടതുപോലെ തോന്നിക്കുന്നതുമായ ഷര്‍ട്ട് ധരിച്ചാണ് അക്ഷയ് ചടങ്ങില്‍ എത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞു. കോടികളുടെ ആസ്തിയുള്ള താരത്തിന് ഒരു നല്ല ഷര്‍ട്ട് വാങ്ങാന്‍ കഴിയില്ലേയെന്നതടക്കമുള്ള രസകരമായ കമന്റുകള്‍ വ്യാപകമായി പ്രചരിച്ചു.

എന്നാല്‍, തന്റെ വേഷത്തെക്കുറിച്ച് അക്ഷയ് കുമാര്‍ നല്‍കിയ വിശദീകരണവും ശ്രദ്ധ നേടി. സിനിമയുമായി ബന്ധപ്പെട്ട കോസ്റ്റിയൂമാണ് താന്‍ ധരിച്ചതെന്ന് താരം വ്യക്തമാക്കി. ‘ഭൂത് ബംഗ്ല’യിലെ ഭൂതങ്ങള്‍ തന്റെ ഷര്‍ട്ട് കരണ്ടതാണെന്ന രീതിയില്‍ ചിത്രത്തിന്റെ മൂഡിനനുസരിച്ചാണ് ഈ വേഷമെന്നും അദ്ദേഹം പറഞ്ഞു.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങില്‍ താരത്തിന്റെ ഈ വ്യത്യസ്തമായ വേഷധാരണം വലിയ ചര്‍ച്ചയായി മാറി. എന്തായാലും അക്ഷയ് കുമാറിന്റെ ഈ ‘എലി കരണ്ട ഷര്‍ട്ട്’ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തരംഗമായി തുടരുകയാണ്.

You may also like