തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ റെക്കർഡ് വിലയിൽ നിന്ന് കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്. 2,120 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന്റെ വില ഒരു ലക്ഷത്തിന് താഴെയെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.
960 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 3,080 രൂപയാണ്. ഇന്നലെ രാവിലെ പവന്റെ വില 1,03,560 രൂപയായിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
വില വിവരങ്ങൾ
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,485 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,265 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7995 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 5160 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. റെക്കോർഡിലാണ്. വെള്ളിയുടെ വില ഗ്രാമിന് 245 രൂപയാണ്.
Highlights:Gold jewellery gold rate dip today check 1 gram gold price

