Home Keralaമങ്കടയില്‍ ലീഗ് പ്രവര്‍ത്തകന് മര്‍ദനം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും പ്രതികള്‍

മങ്കടയില്‍ ലീഗ് പ്രവര്‍ത്തകന് മര്‍ദനം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും പ്രതികള്‍

by news_desk1
0 comments

മലപ്പുറം : മലപ്പുറം മങ്കടയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഷബീറിന് മര്‍ദനമേറ്റതായി പരാതി. തിരൂര്‍ക്കാട് സ്വദേശിയായ ഷബീറിനെ ആക്രമിച്ചതായി ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കുന്നത്ത് മുഹമ്മദ്യുടെ ഡ്രൈവര്‍ ഇക്ബാല്‍, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തില്‍ പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷബീര്‍ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കില്‍ കുന്നത്ത് മുഹമ്മദിനെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

You may also like