തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ KITE നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ചാലക്കുടി എസ്.എച്ച്.സി.ജി.എച്ച് സ്കൂൾ തൃശൂർ ജില്ലയിൽ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 29, 30 തീയതികളിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ സ്കൂളിന് 30,000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
പദ്ധതിയുടെ ഭാഗമായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ജലിൻ മരിയ അനിഷിനെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.
യുപി വിഭാഗത്തിലെ രക്ഷിതാക്കൾക്കായുള്ള ക്ലാസുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മരിയ ഡോൺ, ക്ലാരിസ് ജിയോ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
അതേസമയം, ഈ മാസം 10-ാം തീയതി വെള്ളിയാഴ്ച ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ രക്ഷിതാക്കൾക്കും AI ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

