ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമായ മഹാരാഷ്ട്ര ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ (OFBA) പ്രോജക്ട് എൻജിനീയർമാരുടെ തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ ട്രേഡിലാണ് ഒഴിവുകളുള്ളത്. ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കെമിക്കൽ എൻജിനീയറിങ്ങിലോ കെമിസ്ട്രിയിലോ നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് തപാൽ വഴി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 11 വരെ അപേക്ഷ സ്വീകരിക്കും.
ഡിഎയും ബാധകമായ മറ്റ് അലവൻസുകളും. നിയമം അനുസരിച്ച് പ്രസവാനുകൂല്യങ്ങൾ ഉൾപ്പടെയുള്ളവ ലഭിക്കും. വാർഷിക അടിസ്ഥാനത്തിൽ കാഷ്വൽ ലീവും 30 ദിവസത്തെ അവധിയും ലഭിക്കും. മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഔദ്യോഗിക അറിയിപ്പും അപേക്ഷാ ഫോമും ഡൗൺലോഡ് ചെയ്യുക. ഫോം ബ്ലോക്ക് ലെറ്ററുകളിൽ പൂരിപ്പിക്കണം. അപേക്ഷ അയക്കുന്ന കവറിന് മുകളിൽ APPLICATION FOR THE POST OF TENURE BASED PROJECT ENGINEER/CHEMICAL TRADE- എന്ന് എഴുതി വേണം തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ അയക്കേണ്ട വിലാസം The Chief General Manager, Ordnance Factory Bhandara, Bhandara, Maharashtra – 441906

