Home Education/Careerകോച്ച് അറ്റൻഡന്റിന് പ്ലസ് ടു യോഗ്യത നിർബന്ധം; മാനദണ്ഡം ഉയർത്തി ഇന്ത്യൻ റെയിൽവേ

കോച്ച് അറ്റൻഡന്റിന് പ്ലസ് ടു യോഗ്യത നിർബന്ധം; മാനദണ്ഡം ഉയർത്തി ഇന്ത്യൻ റെയിൽവേ

by news_desk1
0 comments

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ കോച്ച് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസിൽ നിന്ന് പ്ലസ് ടു (ഹയർ സെക്കൻഡറി) ആയി ഉയർത്തി.

യാത്രക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും അത്യാധുനിക ട്രെയിനുകളിലെ സൗകര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമാണ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഈ തീരുമാനം . പ്രത്യേകിച്ച് ന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് പോലുള്ള പുതിയ തലമുറ ട്രെയിനുകളിൽ മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

പുതിയ മാനദണ്ഡം നടപ്പിലാകുന്നതോടെ കോച്ച് അറ്റൻഡന്റ് നിയമനത്തിൽ കൂടുതൽ യോഗ്യതയും പരിശീലനവും ഉള്ള ഉദ്യോഗാർത്ഥികൾ എത്തുമെന്ന് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നു.

You may also like