4
ന്യൂഡൽഹി: HRDS സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്സോ പരാതി ഉയർന്നതിനെ തുടർന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാരോപിച്ച് HRDSയിലെ മുൻ ജീവനക്കാരനാണ് പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. നിലവിൽ എഫ്ഐആറിൽ ആരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, പരാതി വ്യാജമാണെന്ന നിലപാടിലാണ് HRDS. സ്ഥാപനത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും സംഘടന വ്യക്തമാക്കി.സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

