തൃശൂരിൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും തപാൽ ബാലറ്റുകൾ ലഭ്യമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പുദിനം കഴിഞ്ഞാലും ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുമെന്നും കമ്മീഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന ഹർജിയിൽ, വോട്ടവകാശം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കമ്മീഷനോട് നിർദേശിച്ചിരുന്നു.
പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ ലഭ്യമാക്കാത്തത് വോട്ടർമാരുടെ അവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ എല്ലാ ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് അറിയിച്ചത്.

