Home Keralaശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല.

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല.

by news_desk1
0 comments

ഡൽഹി.ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല. മുൻ‌കൂർ ജാമ്യം നൽകാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി നൽകി സുപ്രീംകോടതി. ശബരിമലയിലെ മൊത്തം സ്വർണം കൊള്ളയടിച്ചല്ലോ എന്ന് കോടതിയുടെ വക്കാൽ പരാമർശവും നടത്തി. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീംകോടതിൽ എസ്ഐടി സത്യവാങ്മൂലം ഫയൽ ചെയ്‌തിരുന്നു.

18 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകണം എന്നും കോടതി നിർദേശിച്ചു. ചികിത്സയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാം. കേരളത്തിൽ എംയിസ് ഉണ്ടോ എന്ന് കോടതി അന്വേഷിച്ചു. ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം നൽകാം എന്നും കോടതി അറിയിച്ചു. ആവശ്യമെങ്കില്‍ ജയിലില്‍ ചികില്‍സയ്ക്ക് സൗകര്യമൊരുക്കാന്‍ നിര്‍ദേശിക്കാമെന്ന് സുപ്രീം കോടതി വാദത്തിനിടെ പറഞ്ഞു. അടുത്ത് കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സെക്രട്ടറി എന്ന നിലയിൽ നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ജയശ്രീ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനിടെ ഇടനിലക്കാരൻ കൽപേഷ്, എസ് ജയശ്രീ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ. ഡി നോട്ടീസ് അയച്ചു.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടാകും. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു.ജാമ്യം ലഭിച്ചാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന അഞ്ചാമത്തെ ആളാകും എൻ വാസു. മുൻ ദേവസ്വം കമ്മിഷണർ കെ എസ് ബൈജുവിന്റെ ജാമ്യഹർജിയും കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

You may also like