Home Sportsസഞ്ജു ‘സിംഹം’ തന്നെ! ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; വാംഖഡെയിൽ സഞ്ജു ഷോ !

സഞ്ജു ‘സിംഹം’ തന്നെ! ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; വാംഖഡെയിൽ സഞ്ജു ഷോ !

by news_desk1
0 comments

മുംബൈ: ലോകം കാത്തിരുന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത് മലയാളി താരം സഞ്ജു സാംസണിന്റെ ഐതിഹാസിക ബാറ്റിംഗ് പ്രകടനമാണ്. വാംഖഡെ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി സഞ്ജു നടത്തിയ വെടിക്കെട്ട് ഇംഗ്ലീഷ് ബൗളിംഗ് നിരയെ തരിപ്പണമാക്കി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഓപ്പണറുടെ റോളിൽ എത്തിയ സഞ്ജു തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. വെറും 42 പന്തിൽ നിന്ന് 89 റൺസാണ് താരം അടിച്ചുകൂട്ടിയത് അതിൽ 8 ഫോറുകൾ:7 സിക്സറുകൾ ഉൾപ്പെടുന്നു. 211.90 എന്ന മാരക സ്ട്രൈക്ക് റേറ്റിൽ ഇംഗ്ലീഷ് പട മുട്ട് മടക്കിഇന്നത്തെ ഇന്നിംഗ്‌സിനിടെ ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (16 എണ്ണം) നേടുന്ന ഇന്ത്യൻ താരം എന്ന രോഹിത് ശർമ്മയുടെ റെക്കോർഡും സഞ്ജു മറികടന്നു. സെമി ഫൈനലിലെ 89 റൺസോടെ നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ താരങ്ങളിൽ വിരാട് കോഹ്‌ലിക്കൊപ്പവും സഞ്ജു ഇടംപിടിച്ചു.സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ സെമിയിൽ എത്തിച്ച സഞ്ജു, ഇംഗ്ലണ്ടിനെതിരെയും ആ ഫോം തുടർന്നു. ഇഷാൻ കിഷനുമായി ചേർന്ന് സഞ്ജു കെട്ടിപ്പടുത്ത 97 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചു. നിശ്ചിത 20 ഓവറിൽ ഇന്ത്യ 253/7 എന്ന റെക്കോർഡ് സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ വെല്ലുവിളി ഇന്ത്യൻ ബൗളർമാർ അതിജീവിച്ചതോടെ ഇന്ത്യക്ക് 7 റൺസിൻ്റെ ജയവും ഫൈനലിലേക്ക് ടിക്കറ്റ് ലഭിച്ചു.

You may also like