Home Sportsചെന്നൈക്കായി സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറി; ‘ഓരോ കളിക്കും വരണം’ – രവി ശാസ്ത്രിയോട് വിനീത അഭ്യർത്ഥന

ചെന്നൈക്കായി സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറി; ‘ഓരോ കളിക്കും വരണം’ – രവി ശാസ്ത്രിയോട് വിനീത അഭ്യർത്ഥന

by news_desk1
0 comments

ചെന്നൈ: സഞ്ജു സാംസൺ തകർപ്പൻ സെഞ്ച്വറിയോടെ ഫോമിലേക്ക് തിരിച്ചെത്തി.ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ ഡൽഹിക്കെതിരെ നടന്ന മത്സരത്തിലാണ് മലയാളി താരം തന്റെ ആദ്യ സെഞ്ച്വറി കുറിച്ചത്.

56 പന്തിൽ പുറത്താകാതെ 115 റൺസ് നേടിയ സഞ്ജു, 15 ഫോറുകളും നാല് സിക്സുകളും അടക്കം വിസ്മയകരമായ ഇന്നിങ്സ് കാഴ്ചവച്ചു. ഡൽഹി കാപിറ്റൽസിനെതിരെ 23 റൺസിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആയുഷ് മാത്രെ 59 റൺസുമായി മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നേടിയ 113 റൺസ് കൂട്ടുകെട്ടാണ് വിജയത്തിൽ നിർണായകമായത്.

മുൻ മത്സരങ്ങളിൽ നിറംമങ്ങിയിരുന്ന സഞ്ജു, ഈ പ്രകടനത്തോടെ ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റി. മത്സരശേഷം മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിയോട് സഞ്ജു നന്ദി രേഖപ്പെടുത്തി.

‘ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് എനിക്ക് വലിയ ഭാഗ്യമാണ്. അതുകൊണ്ട് ദയവായി എല്ലാ കളിക്കും വരണം’ എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. ഇത്ര വിനയം വേണ്ടെന്നാണ് ശാസ്ത്രിയുടെ മറുപടി.

മത്സരത്തിനായി മികച്ച വിക്കറ്റ് ഒരുക്കിയ ക്യുറേറ്റർക്കും സഞ്ജു നന്ദി പറഞ്ഞു. തുടർച്ചയായ പരാജയങ്ങൾ ആത്മവിശ്വാസത്തെ ബാധിക്കാമെന്നും, എന്നാൽ സ്വന്തം കളി ശൈലിയോട് വിശ്വാസം പുലർത്തിയതിന്റെ ഫലമാണ് ഇന്നത്തെ പ്രകടനമെന്നും സഞ്ജു വ്യക്തമാക്കി.

You may also like