Home Editorialസമൂഹമാധ്യമങ്ങൾ കഴുമരങ്ങളെ സൃഷ്ടിക്കാൻ അനുവദിക്കരുത്

സമൂഹമാധ്യമങ്ങൾ കഴുമരങ്ങളെ സൃഷ്ടിക്കാൻ അനുവദിക്കരുത്

by news_desk1
0 comments

ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിൽ നേരിട്ട മാനഹാനിയിൽ മനംനൊന്ത് കോഴിക്കാട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണ്. റീച്ചിനും ലൈക്കിനും വേണ്ടി നടത്തിയ തോന്നിവാസത്തിൽ ഇരയായതും ആനന്ദമായതും വിലപ്പെട്ട ജീവനും കുടുംബവുമാണ്. അതിരുവിട്ട റീൽസ് കൾച്ചർ മനുഷ്യർ തമ്മിൽ ഉണ്ടായിരിക്കേണ്ട പരസ്പരമായ വിശ്വാസത്തെയും മാനുഷികമായ മൂല്യങ്ങളെയും തകർത്തെറിഞ്ഞിരിക്കുകയാണ്. ജീവിതത്തിൽ നടക്കുന്നത് എന്തും എഴുതും സാമൂഹ്യ സാമൂഹ്യ മാധ്യമ കമ്പോളത്തിൽ വില്പന ചരക്കാക്കി പ്രദർശിപ്പിക്കാൻ വല്ലാത്തൊരു ജാഗ്രതയും അഭിനിവേശവും ആണ് പൊതുജനങ്ങൾക്ക് ഒന്നാകെയുള്ളത്.

ദീപിക്കിൻ്റെ അമ്മയുടെ കണ്ണീർ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത എല്ലാ മനുഷ്യരെയും തീരാത്ത ദുഃഖത്തിലേക്കും നൊമ്പരത്തിലേക്കും കൊണ്ട് എത്തിക്കുന്നു. നമ്മുടെ നാടിൻ്റെ നീതിന്യായ സംവിധാനങ്ങളുടെ പരാജയമാണ് ദീപിക്കിന് ഈ ലോകം വിട്ടു പോകേണ്ടതിൻ്റെ വന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. സ്ത്രീയുടെ ഭാഗത്ത് തെറ്റു സംഭവിച്ചാലും നിയമോ ഭരണ സംവിധാനങ്ങളോ പ്രതികാരത്ത് ഇത്തരം മാപ്പർഹിക്കാത്ത കുറ്റകൃത്യങ്ങൾ വഴിയൊരുക്കുന്നത്. തുല്യ നീതിയ്ക്കു വേണ്ടി സമരങ്ങൾ നടക്കുകയും നടന്നുകൊണ്ടിരിക്കുന്നതുമായ മണ്ണിൽ സ്ത്രീയ്ക്കും പുരുഷനും നിയമത്തിനു മുന്നിൽ ഒറ്റനീതിയായിരിക്കണം. അവസരോചിതവും കാലോചിതവുമായ മാറ്റങ്ങൾ എല്ലാ ഘട്ടങ്ങളിലും നിയമസംഹിതയിൽ കൊണ്ടുവരണം.

സാഹോദരിമാർ ഒന്ന് മനസിലാക്കണം നിങ്ങളിൽ ചിലരുടെ അഹങ്കാരവും അഹന്തയും താൻപോരിമയും കാരണം യഥാർത്ഥത്തിൽ സുരക്ഷിതം നഷ്ടപ്പെടുന്നത് നിങ്ങൾക്ക് തന്നെയാണ്. വീട്ടിലും നാട്ടിലും ഓഫീസിലും മറ്റ് ഇടങ്ങളിലും സ്ത്രീകൾ പീഡനത്തിനും സമാനമായ അവസ്ഥകൾക്കും ഇരകളാക്കുമ്പോൾ സർവരുടെയും പരിരക്ഷ ലഭിക്കുന്നത് ഈ നിലയ്ക്ക് ആണ് കാര്യങ്ങൾ പോകുന്നതെങ്കിലും ഇല്ലാതായാക്കും പുലി പുലി വരുന്നേയെന്ന് പുലി വരുന്നേയെന്ന് പറഞ്ഞ് എല്ലാവരെയും പറ്റിച്ചിട്ട് പിന്നെ ശരിക്കും പുലി വന്നോപ്പോൾ രക്ഷിക്കാൻ ആരും വരാത്ത സ്ഥിതിയാക്കും. സോഷ്യൽ മീഡിയയിൽ അഴിഞ്ഞടുന്നവരെ സ്ത്രീപക്ഷ മുന്നേറ്റങ്ങൾക്കും അവകാശങ്ങൾക്കും വിലങ്ങും നിൽക്കുന്നവരെ സ്ത്രീകൾ തന്നെ മര്യാദ പഠിപ്പിക്കണം. എല്ലായ്പോഴും പുരുഷന്മാരെ മാത്രം വിമർശിക്കാൻ നിൽക്കരുത്. ആത്മവിമർശനത്തിനു കൂടി തയ്യാറാവേണ്ടതുണ്ട് നാടിൻ്റെ നാരിശക്തി. സ്ത്രീകളെ പാതിയാകാശത്തിൻ്റെ അവകാശികളായി കണ്ട് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യപ്പോൾ അത്ര പോരാ മുഴുവനും വേണം ഞങ്ങൾ മാത്രം മതിയെന്ന് പറയുന്ന കൈയിൽ ഒരു ഫോണും പിടിച്ച് സാമുഹ്യ പ്രവർത്തനത്തിറങ്ങുന്ന ജീവനെടുക്കുന്ന ഇൻഫ്ലുവെൻസർമാരെ ഒറ്റപ്പെടുത്തണം.

ഇനി ഒരാളുടെ ജീവൻ കൊത്തിവലിക്കാൻ ഈ കൂട്ടരെ അനുവദിക്കരുത്. ഇനിയും സമൂഹമാധ്യമ കഴുമരങ്ങൾ ഉണ്ടാവരുത് ഉണ്ടാക്കാൻ ആരെയും പിന്തുണയ്ക്കരുത്. കൃത്യമായ ഗൂഢ ലക്ഷ്യത്തോടുകൂടി ദീപക്കിനെതിരെ വീഡിയോ എടുത്ത യുവതിക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാക്കണം. കേരളത്തിന് അത് പുതിയൊരു സംഭവമല്ല ഏതാനും മാസങ്ങൾക്കു മുൻപാണ് ഇതുപോലൊരു വനിത പരസ്യമായി അപമാനിച്ചതിന്റെ പേരിൽ മനസ്സ് വിഷമിച്ച് നവീൻ ബാബു എന്ന സർക്കാർ എ.ഡി.എം ജീവിതം അവസാനിപ്പിച്ചത്. അതുകൊണ്ട് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും അനാവശ്യമായ വാക്ക് പോരുകൾക്കപ്പുറം തിരുത്തൽ വേണം നീതി നിർവഹണ സംവിധാനങ്ങളിൽ നാടിന്റെയും നാട്ടുകാരുടെയും കാഴ്ചപ്പാടുകളിൽ.

പ്രിയപ്പെട്ട ദീപക്ക്, അറിഞ്ഞോ അറിയാതെയോ വിമർശിച്ചതിന് വേദനിപ്പിച്ചതിന് അപഹസിച്ചതിന് നാട് ഒന്നടങ്കം നിങ്ങളോട് മാപ്പ് ചോദിക്കുന്നു.

You may also like