Home Editorialവിമാനസുരക്ഷ വീണ്ടും സംശയത്തിൽ

വിമാനസുരക്ഷ വീണ്ടും സംശയത്തിൽ

by news_desk1
0 comments

രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ആകാശദുരന്തം സംഭവിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറും സഹപ്രവർത്തകരും വിമാന അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നു വീണത്. ഏകദ്ദേശം 16 വർഷം പഴക്കമുള്ള വിമാനമാണിത്. ലാൻഡിംഗ് ഘട്ടത്തിൽ സംഭവിച്ച തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ പരാജയമെന്നറിയാത്ത നേതാവാണ് അജിത്ത് പവാർ.

അമ്മാവൻ ശരത് പവാറിൻ്റെ വിരലിൽ തുങ്ങി മറാഠ രാഷ്ട്രീയത്തിൻ്റെ പടവുകൾ കയറി ആ പയ്യൻ പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായി അതേ ശരത് പവറായുമായി പിണങ്ങി എൻ.സി.പിയെ പിളർത്തി. പവർ കുടുംബത്തിൻ്റെയും എൻ.സി.പിയുടെയും വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട് ബാരാമതി പിന്നെ അജിത്ത് പവാറിൻ്റെ രാഷ്ട്രീയ തട്ടകമായി അറിയിപ്പെടാൻ തുടങ്ങി. ഒടുവിൽ ജീവൻ്റെ അവസാനമിടിപ്പും നിലച്ചത് ആ മണ്ണിൽ തന്നെയായത് കാലത്തിൻ്റെ തീരുമാനമോ വിധിയുടെ വിളയാട്ടമോ ആകാം. അപ്രതീക്ഷിതമായ വിയോഗം ദേശീയ രാഷ്ട്രീയത്തെ പ്രത്യേകിച്ച മറാഠ രാഷ്ട്രീയത്തിൽ സൃഷ്ടിച്ചിരിക്കുന്ന ആഘാതം വാക്കുകൾ അതീതമാണ്. അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും വിമാന ദുരന്തത്തിൽ ഇന്ത്യക്ക് വിലപ്പെട്ട ധാരാളം ജീവനുകൾ നഷ്ടമായിട്ടുണ്ട് അതിലൊടുവിലത്തെതാണ് അജിത് പവാർ.

1966 ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജെ ഭാഭ, സഞ്ജയ് ഗാന്ധി, മാധവ് റാവ് സിന്ധ്യ, ജി.എം.സി ബാലയോഗി, ഭോർജി ഖണ്ഡു, ബൽവദ് റായി മേത്ത നടി സൗന്ദര്യ, വൈ.എസ്. രാജശേഖര റെഡ്ഡി, ജനറൽ ബിബിൻ റാവത്ത്, വിജയ് രൂപാണി തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-ശാസ്ത്ര-സാങ്കേതിക മേഖലയിൽ നിന്ന് എത്രയോ പേർ. ഇവരെല്ലാം ഇന്നും തീരാവേദനകളായ ഓർമ്മകളിൽ നിലനിൽക്കുന്നു. ഒരു വർഷ തികയുന്നതേയുള്ളൂ 2025 ജൂൺ 7 12 ന് എയർ ഇന്ത്യയുടെ അഹമ്മദാബാദ് ലണ്ടൻ ഗാറ്റ് വിക് സർവീസ് നടത്താനിരുന്നു A1171 എന്ന ബോയിങ് 787-8 ഡ്രിം ലൈറ്റർ വിമാനം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഉടൻ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിനു മുകളിലേക്ക് തകർന്നു വീണ് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആകാശ ദുരന്തമായി 240 പേരുടെ ജീവൻ നഷ്ടമായത്. 241 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. സമീപകാലത്ത് തുടർച്ചയായി ഉയരുന്ന വിമാനാപകട വാർത്തകളും അടിയന്തര ലാൻഡിങ് റിപ്പോർട്ടുകളും, പൊതുജനങ്ങളിൽ ഭീതിയും അവിശ്വാസവും സൃഷ്ടിക്കുന്നുണ്ട്.

പ്രത്യേകിച്ച് ഭരണഘടനാപദവികളിലുള്ളവരുടെ യാത്രകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ വന്നാൽ, അത് വെറും വാർത്തയല്ല; ദേശീയ സുരക്ഷയുടെയും ഭരണസൗകര്യങ്ങളുടെയും കാര്യക്ഷമതയുടെയും പരിശോധനയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഏറ്റവും അപകടകരമായത് അവ്യക്തമായ വിവരപ്രചാരണമാണ്. സ്ഥിരീകരിക്കപ്പെടാത്ത വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ മിനിറ്റുകൾക്കകം പടരുമ്പോൾ, സത്യം പിന്നിലാകുന്നു. ഭരണകൂടവും ബന്ധപ്പെട്ട ഏജൻസികളും വൈകാതെ തന്നെ കൃത്യവും ഔദ്യോഗികവുമായ വിശദീകരണം നൽകേണ്ടത് അത്യാവശ്യമാണ്. മൗനം സംശയങ്ങളെ മാത്രമേ ശക്തിപ്പെടുത്തൂ. അതോടൊപ്പം, ഓരോ വിമാനസംഭവവും, അത് അപകടമാകട്ടെ, സാങ്കേതിക തകരാറാകട്ടെ-ഗൗരവത്തോടെ വിലയിരുത്തപ്പെടണം. പരിപാലനം, പരിശീലനം, അടിയന്തര പ്രതികരണം, സുരക്ഷാ ഓഡിറ്റ്—ഇവയൊക്കെ വീണ്ടും വീണ്ടും പരിശോധിക്കപ്പെടേണ്ട മേഖലയാണ്. മനുഷ്യജീവിതം ഒരു ‘സംഭവവാർത്ത’യായി ചുരുങ്ങരുത്. വിമാനയാത്ര ആധുനിക ഇന്ത്യയുടെ അഭിമാനമാണ്. ആ അഭിമാനത്തിന് തകരാറുണ്ടാകാതിരിക്കണമെങ്കിൽ, സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; വിവരങ്ങളിൽ സുതാര്യതയിൽ വൈകിപ്പിക്കലുമില്ല-ഇതായിരിക്കണം നിലപാട്. വീണ്ടും വീണ്ടും ഉയരുന്ന വിമാനദുരന്ത വാർത്തകൾ ഒരു മുന്നറിയിപ്പാണ്.

അത് അവഗണിക്കരുത്- സുരക്ഷയ്ക്കും സത്യത്തിനും ഒരുപോലെ പ്രാധാന്യം നൽകണം. വി.വി.ഐ.പി കളും സാധാരണക്കാരും യാത്ര ചെയ്യുന്ന ഹെലികോപ്റ്റുകളും വിമാനങ്ങളും കൃത്യമായ പരിശോധകൾക്ക് സമയബന്ധിതമായി വിധേയമാക്കണം. അപകടനാന്തരം അന്വേഷണങ്ങൾ പ്രഖ്യാപിക്കപ്പെടുന്നതില്ലാതെ അതിൻ്റെ കണ്ടെത്തലുകൾ ആരും അറിയാറില്ല. ഇനിയെങ്കിലും നിർബന്ധമായും വ്യക്തത വരുത്തേണ്ടത് ഇത്തരം കാര്യങ്ങളിലാണ് വിട വാങ്ങുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനും ജനങ്ങളുടെ പ്രിയ നേതാവുമാണ് അജിത് പവാറിൻ്റെ ദാരുണാന്ത്യത്തിൽ യഥാർഥ കാരണം കണ്ടെത്തണം മറാഠിയുടെ സ്വന്തം ദാദായ്ക്ക് ആദരം.

You may also like