അമേരിക്കൻ പ്രസിഡന്റിന്റെ ഏകാധിപത്യവും കിരാതവുമായ സാമ്പത്തിക തീരുമാനങ്ങൾക്കും നയപ്രഖ്യാപനങ്ങൾക്കും എതിരായി യുഎസ് സുപ്രീംകോടതിയുടെ രൂക്ഷമായ വിമർശനം വിധിപ്രസ്താവമായി വന്നത് കഴിഞ്ഞദിവസമാണ്. അടിയന്തര സാമ്പത്തിക സാഹചര്യത്തിൽ ഉപയോഗിക്കുന്ന നിയമത്തിലെ കീഴിലാണ് ട്രംപ് ഏകപക്ഷീയമായി താരിഫ് നയങ്ങൾ പുതുക്കിയതെന്നും തിരുവാ ചുമത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമനിർമാണത്തിലൂടെ യുഎസ് കോൺഗ്രസിന് മാത്രമാണ് നികുതി ചുമത്താൻ ഉള്ള അധികാരം ഉള്ളത്. ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്ക് ഓർക്കാപ്പുറത്തേറ്റ അടിയാണ് സുപ്രീംകോടതിയുടെ വിധി. 2026 മുതൽ 2035 വരെയുള്ള കാലയളവിൽ ഈ തിരുവകളിലൂടെ 3.65 ട്രില്യൺ ഡോളർ വരുമാനമാണ് വൈറ്റ് ഹൗസ് കണക്കുകൂട്ടിയിരുന്നത്. അധികാരമേറ്റ ആദ്യ നാളുകളിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ 25% ശിക്ഷ തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഏത് കോടതിക്കും അപ്പുറമാണ് താനെന്ന മഹാശക്തി എന്ന് അവകാശപ്പെടുന്ന തരത്തിലാണ് സുപ്രീംകോടതി വിധിയെ ട്രംപ് തള്ളിക്കളയുന്നത്. ജഡ്ജിമാർ ദേശസ്നേഹം ഇല്ലാത്തവരാണെന്നും ആഗോളതലത്തിൽ 10% തിരുവാ ചുമത്തുമെന്നും ആഗോളതലത്തിലെ ഇറക്കുമതി തിരുവാ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി ട്രംപ് വെല്ലുവിളിക്കുന്നു.
രാജ്യത്തിന് നാണക്കേട് വരുത്തിയ ബദൽ നിയമങ്ങൾ ഉപയോഗിച്ച് ഇറക്കുമതി തിരുവാ പുനസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിക്കുമ്പോൾ ഏകാധിപത്യത്തിന്റെ തേർവാഴ്ചയാണ് അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നു. സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ മറികടക്കാനായി 1962 -ലെ ട്രേഡ് എക്സ്പെക്ഷൻ ആക്ട് ഉപയോഗിക്കാനാണ് അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ ട്രംപ് ഉദ്ദേശിക്കുന്നത്. ആ നിയമത്തിന്റെ മറ പറ്റിക്കൊണ്ട് 10 ശതമാനം തിരുവാ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ ഓശാന പാടുന്ന രീതിയിലുള്ള വാക്കുകളാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്നാണ് വിധിയെ കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായം. അനുകൂലിച്ച വിധിയിൽ ഒപ്പിട്ട ജഡ്ജിമാർ ഭരണഘടനയോട് അനുസരണയില്ലാത്ത വരും ദേശസ്നേഹം ഇല്ലാത്തവരും ആണെന്ന് ട്രംപ് വർത്തമാനകാലത്ത് തനിക്ക് മുകളിൽ ആരും വേണ്ട എന്നുള്ള നവ ഭരണാധികാരികളുടെ ശബ്ദത്തിൽ എല്ലാം ഒരേ വലിപ്പവും ഒരേ താളവും ആണെന്ന് ബോധ്യമായി.
അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരിക്കലും പ്രവർത്തിക്കാത്ത രീതിയിലാണ് ട്രംപ് തന്റെ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിന് വെളിച്ചം വീശുന്ന പച്ചക്കൊടി കാണിക്കുന്ന ഇന്ത്യയുടെ പിന്തുണ ആഗോളതലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുകയാണ്. അവിടെയും ഇവിടെയും തൊടാത്ത തരത്തിൽ ഇംഗ്ലീഷ് ഹിന്ദി അക്ഷരമാലകൾ കൊണ്ട് പ്രസ്താവന എന്ന് എഴുതി കാണിച്ചാൽ പ്രസ്താവന നൽകീകരിക്കാവുന്ന തരത്തിലുള്ള ദുർബലമായ മറുപടി മാത്രമാണ് പ്രതിപക്ഷത്തിനും രാജ്യത്തിനും നരേന്ദ്രമോദിയും കൂട്ടരും നൽകിയത്. ഇന്ത്യ യുഎസ് വ്യാപാര കരാറിന്റെ പിന്നാലെ നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാരിൻറെ തീരുമാനം കൂടി പുറത്തുവന്ന പശ്ചാത്തലത്തിൽ രാജ്യത്തിന് സർവ്വോപരി കർഷക സമൂഹത്തിന് നെഞ്ചിടിപ്പുണ്ട്. ലോകത്തെ വൻകിട ശക്തികൾക്ക് മുന്നിൽ ഇന്ത്യയുടെ സാമ്പത്തികശേഷിയെയും സാമൂഹിക മേന്മകളെയും മാനവ ശേഷിയെയും അടിമപ്പെടുത്താനുള്ള മോദി സർക്കാരിൻ്റെ ഗൂഢാലോചനയുടെ ഭാഗമാണോ ഇത്തരം നീക്കങ്ങൾ എന്നുള്ള സംശയം ഇപ്പോഴും സർവ്വശക്തമായി ഇന്ത്യൻ മനസുകളിൽ ഉയർന്നുനിൽക്കുന്നുണ്ട്. കൂടാതെ തന്നെ മറ്റൊരു കാര്യത്തിൽ കൂടി വ്യക്തതയാവശ്യമായിരിക്കുന്നു. അതായത് ജമ്മു കാശ്മീരിലെ പഹൽഗ്രാമിൽ ഇന്ത്യക്കാരായ വിനോദസഞ്ചാരികളെ പാക്കിസ്ഥാൻ ജാതിയും മതവും ചോദിച്ച് ചേരി തിരിച്ച് കൊലപ്പെടുത്തിയതിനെതിരെ കനത്ത ഭാഷയിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി കൊടുത്തിരുന്നു. 2025 മേഖല ഉണ്ടായ ആ സായുധ സംഘർഷം ഇന്ത്യയും പാക്കിസ്ഥാനും നിർത്തുന്നതിന് കാരണം താനാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും വാഷിംഗ്ടൺ ഡിസിയിലൂടെയും അമേരിക്കൻ പ്രസിഡണ്ട് ട്രംപ് അവകാശപ്പെട്ടിരുന്നു.
സമാധാനത്തിന് മധ്യസ്ഥം വഹിച്ചത് ട്രംപ് ആണോ എന്ന് രാജ്യം കേന്ദ്രസർക്കാരിനോടും പ്രധാനമന്ത്രിയോടും പല ആവർത്തി ചോദിച്ചതാണ് അപ്പോഴൊന്നും ഒരു മറുപടിയും പറയാതെ ട്രംപുമായി അവിശുദ്ധ ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുക തന്നെയാണ് നരേന്ദ്ര മോദി. കഴിഞ്ഞദിവസം വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അമേരിക്ക 200% തിരുവഭീഷണി ഉയർത്തിയത് കൊണ്ടാണ് ഇന്ത്യയും പാക്കിസ്ഥാനും ആക്രമണം അവസാനിപ്പിച്ചതെന്ന് ട്രംപ് പ്രസംഗിക്കുകയുണ്ടായി. നരേന്ദ്രമോദി ഉൾപ്പെടെയുള്ള ആഗോളതലത്തിലെ എല്ലാ നേതാക്കളും സമ്മേളിച്ച ആ വേദിയിൽ ഇന്ത്യക്ക് ട്രംപിന്റെ വാക്കുകളോട് എതിർസ്വരം ഉണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര കാര്യങ്ങളിലെ അന്തിമ വാക്ക് ട്രംപും വൈറ്റ് ഹൗസും ആണോ, ആഗോളതലത്തിലെ നീതിന്യായ സംവിധാനങ്ങളെയും ഭരണരീതികളെയും അട്ടിമറിച്ച് രാജ്യങ്ങളെ ഒറ്റു തിരഞ്ഞ് ആക്രമിച്ച് ഭരണം നടത്തുന്ന നേതാക്കളെ തടങ്കലിൽ ആക്കി ബ്രിട്ടീഷ് കോളനിവാഴ്ചയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് പുറകിൽ ജനാധിപത്യത്തിന്റെ സൗന്ദര്യമായ ഭരണഘടന പോലെ പവിത്രമായ സത്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇന്ത്യ പക്ഷം ചേരേണ്ടതുണ്ടോ.
