ലോകത്തിന്റെ മുഴുവൻ ഹൃദയവികാരം ക്രിക്കറ്റിൽ പുതിയ ചരിത്രമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ട്വന്റി20 വേൾഡ് കപ്പിൽ ഇന്ത്യ നേട്ടത്തിന്റെ കൈമുദ്ര ചാർത്തുമ്പോൾ മലയാളത്തിന് സ്വകാര്യമായ അഹങ്കാരം കൂടിയുണ്ട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ആവേശത്തോടെ ഒഴുകിയെത്തിയവർക്കും ടെലിവിഷനിലൂടെയും മറ്റു സോഷ്യൽ പ്ലാറ്റ്ഫോമുകളിലൂടെയും തൽസമയം മത്സരം കണ്ടു തന്നവർക്കും ആവേശത്തിന്റെയും ആരവത്തിന്റെയും അഭിമാന നിമിഷങ്ങളാണ് ടീം ഇന്ത്യ സമ്മാനിച്ചത്. വലിയ പോരാട്ടത്തിനൊടുവിൽ ടീം ഇന്ത്യ കിരീടം നിലനിർത്തുമ്പോൾ അതിൽ നിർണായക പങ്കു വഹിച്ചത് കേരളത്തിന്റെ തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു സാംസൺ ആണെന്നുള്ളത് എക്കാലത്തേക്കും ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമാണ് സന്തോഷമാണ്.
ടൂർണമെന്റിന്റെ തുടക്കത്തിൽ ടീമിലെ ഏറ്റവും അണ്ടർ റേറ്റഡ് താരങ്ങളിൽ ഒരാളായിരുന്ന സഞ്ജു സാംസൺ അവസാനിക്കുമ്പോൾ ഒരു നാഷണൽ ഹീറോ ആയാണ് ചരിത്രം തിരുത്തി എഴുതിയിരിക്കുന്നത്. സാഹചര്യത്തിനും സന്ദർഭത്തിലും അനുസരിച്ച് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു സഞ്ജുവിനെ ക്രിക്കറ്റർ. 46 പന്തിൽ 89 റൺസുമായി സഞ്ജു സാംസൺ ഒരിക്കൽക്കൂടി തിളങ്ങിയപ്പോൾ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അടിച്ചെടുത്തത് 255 റൺസ് ആയിരുന്നു.
പിന്നിട്ട മൂന്ന് ഇന്നിംഗ്സുകളിലും അഞ്ചു മത്സരങ്ങളിൽ 321 റൺസോടെ ടൂർണമെന്റിന്റെ താരം ആയത് സഞ്ജു സാംസനാണ്. സഞ്ജു തന്നെ ഒരിക്കൽ സൂചിപ്പിച്ചതുപോലെ വിയർപ്പ് കൊണ്ട് തുന്നിയിട്ട് കുപ്പായത്തിന്റെ മൂല്യം വീണ്ടും വീണ്ടും ഉയരുകയാണ്. 11 വർഷക്കാലം നീണ്ട കാത്തിരിപ്പും 10 ഐസിസി ടൂർണമെൻറ് കളും പിന്നിട്ടാണ് 2013ലെ ചാമ്പ്യൻസ് ട്രോഫി നേട്ടത്തിനുശേഷം മറ്റൊരു ഐ.സി.സി കിരീടത്തിൽ ഇന്ത്യക്ക് മുത്തമിടാൻ കഴിയുന്നത്.
2024 ജൂൺ 29ന് നടന്ന ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് വീഴ്ത്തിയായിരുന്നു അന്നത്തെ കിരീടനേട്ടം. പിന്നെ 9 മാസത്തെ മാത്രം ഇടവേളയ്ക്കപ്പുറം 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ കരസ്ഥമാക്കി.ഇതോടെ കിരീടം നേട്ടത്തിൽ ഹാട്രിക് അടിച്ചിരിക്കുകയാണ് ടീം ഇന്ത്യ… ഭേദപ്പെട്ട രീതിയിൽ കളിയുടെ ആദ്യഭാഗത്തിൽ നടത്തിയ പ്രകടനങ്ങൾ ഒഴിച്ച് നടത്തിയാൽ ന്യൂസിലാൻഡിലെ ഒരു മേഖലയിലും വേണ്ടത്ര കരുത്ത് തെളിയിക്കാനായില്ല. അവിടെയെല്ലാം ഇന്ത്യയുടെ സർവ്വാധിപത്യം ആയിരുന്നു നിലനിന്നിരുന്നത്. അടുക്കും ചിട്ടയും ജാഗ്രതയും കലർന്ന മുന്നൊരുക്കമാണ് ടീം ഇന്ത്യയുടെ വിജയമന്ത്രം.
ഒരു വിള്ളൽ പോലും ടീമിന്റെ മനോവീര്യത്തിലോ ഐക്യത്തിലോ ഉണ്ടാവാതിരിക്കാൻ പഴുതടച്ച ശ്രദ്ധയായിരുന്നു എല്ലാത്തിലും പ്രകടമായിരുന്നത്. നിരന്തരമായ അധ്വാനത്തിനും വിശ്വാസത്തിനും ഒരു ജനതയുടെ രാപകലില്ലാത്ത പ്രാർത്ഥനകൾക്കും പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തി ഒരു പുഴ പോലെ മാറിയ ടീം ഇന്ത്യ നൽകിയിരിക്കുന്നത് സമാനതകളില്ലാത്ത നേട്ടമാണ്. മനുഷ്യരെ കാലവും മറയാത്ത കാലത്തോളം ഇന്ത്യയുടെ ഹൃദയത്തിൽ ഇത് നിറഞ്ഞുനിൽക്കും. രാജ്യത്തിന്റെ അഭിമാന താരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

