വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പത്മഭൂഷൺ-ഫാൽക്കെ അവാർഡ് ജേതാവും ലൈഫ്റ്റനൻ്റ് കേണലും നടനുമായ മോഹൻലാൽ ഡൽഹി ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്. തന്റെ ശബ്ദം അടക്കം കോൺ ചെയ്യുകയാണെന്നും എ.ഐ സംവിധാനം ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതായും ഇത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും ഹർജിയിൽ മോഹൻലാൽ വ്യക്തമാക്കുന്നു. പ്രാരംഭ നടപടികളുടെ ഭാഗമായി മെറ്റയുടെ അഭിഭാഷകനോട് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു തരത്തിലാണ് തന്റെ സ്വകാര്യതയെയും വ്യക്തിത്വത്തെയും അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് എന്നാണ് താരം പറയുന്നത്.
മോഹൻലാലിന്റെ ശബ്ദം ദുരുപയോഗം ചെയ്ത് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ തട്ടിപ്പിനുള്ള സാധ്യത കൂടുതലാണ്. വെർച്വൽ അറസ്റ്റും സമാന കൂപ്പണുകളും ഓൺലൈൻ ലോട്ടറികളും അങ്ങനെ നിരവധിയായ മാർഗങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടാനുള്ള പണം ലഭിച്ചില്ലെങ്കിൽ ശാരീരികമായും മാനസികമായും അപകടപ്പെടുത്താനുമുള്ള ശ്രമങ്ങൾ വ്യാപകമാകുന്ന ഒരു കാലമാണിത്. ആ സാഹചര്യത്തിൽ കൂടി മോഹൻലാൽ പങ്കുവെക്കുന്ന ആശങ്ക ഗൗരവതരമാണ്. രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ഒരു മാഫിയ രാജ്യത്ത് മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചയെ അനുഗ്രഹ ബുദ്ധിയോട് കൂടി മാത്രമേ ഇന്നാൾ വരെ ജനത കാണുന്നുള്ളൂ.
പക്ഷേ ഡെമോക്ലാസിൻ്റെ വാളുപോലെ ഓരോരുത്തരുടെയും തലയ്ക്ക് മീതെ ഉള്ള വാളായി സോഷ്യൽ മീഡിയയും അനുബന്ധ സംവിധാനങ്ങളും മാറിയിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയ ഹർത്താൽ പ്രഖ്യാപിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടഞ്ഞുകിടന്നത് നമുക്കു മുന്നിലുണ്ട്. ലോകവും രാജ്യവും സംസ്ഥാനവും ജില്ലയും പ്രാദേശിക സംവിധാനങ്ങളും വരെ നിയന്ത്രിക്കുന്ന ജാലകശക്തിയായി സാമൂഹിക മാധ്യമങ്ങൾ മാറിയിട്ടുണ്ട്. അനുദിനം വളർച്ചയിലേക്ക് കുതിക്കുമ്പോഴും ഇത്തരം ദുസൂചനകൾ നമുക്ക് ഭയമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം പാണക്കാട് തങ്ങളെക്കുറിച്ച് തെറ്റായ ചിത്രം സോഷ്യൽ മീഡിയയിലും പൊതുവിടങ്ങളിലും ചർച്ചാവിഷയമായിരുന്നു ഇതിൻ്റെ നേർചിത്രമാണ്.
വലിപ്പച്ചെറുപ്പം ആരെ വേണമെങ്കിലും വലുതാക്കാനുള്ള ചെറുതാക്കാനോ ഈ പ്ലാറ്റ്ഫോമുകളിലൂടെ കഴിയും. ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയും പോലെയുള്ളവർ അതിന്റെ ഉദാഹരണങ്ങളാണ്. ശരിയായ രീതിയിലുള്ള ഉപയോഗം മുന്നിലേക്ക് വരുന്ന മെസ്സേജുകൾ അനാവശ്യമായ ആവേശങ്ങൾക്കപ്പുറം യാഥാർത്ഥ്യബോധത്തോടെ കൂടി ഇതിനെയെല്ലാം ഉപയോഗിക്കാൻ കഴിയുക എന്നിവയിലൂടെ മാത്രമേ ഒരു പരിധി വരെയെങ്കിലും ഇത്തരം വിപത്തുകളിൽ നിന്ന് രക്ഷനേടാൻ ആവുകയുള്ളൂ. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ഉപയോഗം നന്മയും തിന്മയും ഒരുപോലെ പ്രതിനിധാനം ചെയ്യുന്നവയാണ് അത് മനസിലാക്കി സൂക്ഷിച്ച് ഉപയോഗിക്കുക… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

