തനിനിറം–സ്വർണമുഖി–ഡി-പൾസ് ജനകീയ സർവേ ; ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ലിങ്കിലൂടെയും വോട്ട് രേഖപ്പെടുത്താം
തൃശൂർ: കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ജനങ്ങളുടെ മനസിലിരിപ്പും നിലപാടും എന്താണെന്നറിയാൻ തനിനിറവും ജനങ്ങളിലേക്കെത്തുകയാണ്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സ്വർണമുഖി ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ചാണ് സർവേ. പ്രമുഖ കോർപ്പറേറ്റ് ഇവന്റ് ഗ്രൂപ്പായ ധ്യാക്കോ ഇന്റർനാഷണലിന്റെ വിപണി ഗവേഷണവും രാഷ്ട്രീയ വിശകലനങ്ങളും നടത്തുന്ന ഏജൻസിയായ, ഡി-പൾസ് ആണ് സർവേ നടത്തുന്നത്. നിർണായകമായ തെരഞ്ഞെടുപ്പിൽ ‘കേരളത്തിന്റെ മനസ് ആർക്കൊപ്പം?’ എന്നറിയാനുള്ള വിപുലമായ ഓൺലൈൻ സർവേയാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ സമാഹരിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യവും ഭാവി പ്രവണതകളും വിലയിരുത്തുകയാണ് സർവേയുടെ ലക്ഷ്യം.ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സർവേ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ പിന്തുണ, സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിലയിരുത്തൽ, സംസ്ഥാനത്തെ പ്രധാന പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ജനാഭിപ്രായം ശേഖരിക്കും. യുവാക്കളുടെയും ആദ്യവോട്ടർമാരുടെയും പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് സർവേ. തനിനിറം ദിനപത്രത്തിലും, വെബ്സൈറ്റിലും, തനിനിറം ടിവിയിലും, യൂട്യൂബ്, ഫേസ്ബുക്ക്, വാട്സാപ് ചാനൽ തുടങ്ങി സമൂഹമാധ്യമ പ്ളാറ്റ് ഫോമുകളിലൂടെയും വോട്ട് രേഖപ്പെടുത്താനാവും. ക്യൂആർ കോഡ് സ്കാൻ ചെയ്തും ലിങ്കിലൂടെയും വോട്ട് ചെയ്യാം. ഒരാൾക്ക് ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താൻ കഴിയൂ. ജനമനസ് അറിയാനുള്ള അഭിപ്രായ സർവേയിൽ പങ്കെടുക്കൂ…. ജനാധിപത്യമഹോൽസവത്തിൽ ഭാഗമാകൂ.

