Home Auto2026ൽ ഇവികളുടെ തരംഗം: വിപണിയിൽ എത്തുന്നത് മൂന്ന് പുതിയ മോഡലുകൾ

2026ൽ ഇവികളുടെ തരംഗം: വിപണിയിൽ എത്തുന്നത് മൂന്ന് പുതിയ മോഡലുകൾ

by news_desk1
0 comments

ഇലക്ട്രിക് വാഹന വിപണിക്ക് 2026 ഒരു നിർണായക വർഷമാകുന്നു. ഏപ്രിൽ മാസത്തിൽ തന്നെ മൂന്ന് പുതിയ ഇവി മോഡലുകൾ പുറത്തിറങ്ങുന്നതോടെ വിപണിയിൽ മത്സരം ശക്തമാകുമെന്നാണ് വിലയിരുത്തൽ. മെഴ്‌സിഡസ് സിഎൽഎ ഇവി സെഡാൻ, ടൊയോട്ട അർബൻ ക്രൂയിസർ എബെല്ല എസ്‌യുവി, വിൻഫാസ്റ്റ് ലിമോ ഗ്രീൻ എംപിവി എന്നിവയാണ് വിപണിയിലെത്തുന്ന പ്രധാന മോഡലുകൾ.

ടൊയോട്ടയുടെ അർബൻ ക്രൂയിസർ ഇവി മോഡലിന് ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. E1, E2, E3 എന്നീ മൂന്ന് വേരിയന്റുകളിൽ എത്തുന്ന ഈ എസ്‌യുവിയിൽ 49 kWh, 61 kWh എന്നീ ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. ചെറിയ ബാറ്ററിയിൽ 440 കിലോമീറ്ററും വലിയ ബാറ്ററിയിൽ 543 കിലോമീറ്ററും വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മെഴ്‌സിഡസ്-ബെൻസ് സിഎൽഎ ഇലക്ട്രിക് സെഡാന്റെ ലോംഗ് റേഞ്ച് വേരിയന്റിന്റെ ഡെലിവറി ഏപ്രിലിൽ ആരംഭിക്കും. 85 kWh ബാറ്ററിയുള്ള ഈ മോഡൽ WLTP മാനദണ്ഡത്തിൽ 729 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് കമ്പനി അറിയിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പിന് 542 കിലോമീറ്റർ റേഞ്ച് ലഭിക്കും. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തിലൂടെ 20 മിനിറ്റിനുള്ളിൽ ഏകദേശം 400 കിലോമീറ്റർ വരെ ചാർജ് നേടാനാകും.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആലോചിക്കുന്നവർക്ക് ഈ പുതിയ മോഡലുകൾ മികച്ച ഓപ്ഷനുകളായിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

You may also like