Home Education/Careerസംസ്കൃത സർവകലാശാലയിൽ തീയറ്റർ ആക്ടിംഗ് വർക്ക്‌ഷോപ്പ്

സംസ്കൃത സർവകലാശാലയിൽ തീയറ്റർ ആക്ടിംഗ് വർക്ക്‌ഷോപ്പ്

by news_desk
0 comments

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തീയറ്റർ ആക്ടിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്ന പരിപാടി ഡോ. ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു.

കണ്ണൂരിലെ പടവ് ക്രിയേറ്റീവ് തീയറ്ററിലെ എൻ. രഘുനാഥൻ, ശ്രീജിത് വെള്ളുവയൽ എന്നിവർ വർക്ക്‌ഷോപ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ അഭിനയശേഷിയും സൃഷ്ടിപരമായ അവതരണ കഴിവുകളും വികസിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

You may also like