4
പാലക്കാട് : കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാനായ രാമനാണ് മരിച്ചത്.
കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകൽ ശീവേലിക്കിടയിൽ തെക്കുംഭാഗം ദേശം എഴുന്നെള്ളിച്ചിരുന്ന സമയത്താണ് സംഭവം ഉണ്ടായത്.
വിരണ്ടോടിയ ആന സമീപത്തെ വീടുകളിലേക്ക് ഓടാൻ ശ്രമിച്ചപ്പോൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ രാമനെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

