Home Localകിണർ നിർമാണത്തിനിടെ ദുരന്തം; കയർ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കിണർ നിർമാണത്തിനിടെ ദുരന്തം; കയർ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

by news_desk1
0 comments

കണ്ണൂർ: മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരിമുക്ക് സ്വദേശി അബ്ദുൾ ഗഫൂർ, അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കിണർ നിർമാണം പുരോഗമിക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടർന്ന് ഇരുവരും കിണറ്റിലേക്കു വീഴുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ഇരുവരെയും പുറത്തെടുത്തു കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like