5
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് മൃതദേഹം ലഭിച്ചത്.
മാണിക്യ ധാര വ്യൂ പോയിന്റിന് താഴെയുള്ള താഴ്വാര പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹം പുറത്തേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

