Home Internationalകരാർ ലംഘിച്ചാൽ കനത്ത തിരിച്ചടി; ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

കരാർ ലംഘിച്ചാൽ കനത്ത തിരിച്ചടി; ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

by news_desk1
0 comments

വാഷിംഗ്ടൺ: താത്ക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നതിനിടെയും ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യഥാർത്ഥ കരാറിൽ എത്തുന്നതുവരെ യുഎസ് സൈനിക സാന്നിധ്യം മേഖലയിലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സൈനികരും ഉൾപ്പെടെ എല്ലാ സൈനിക സംവിധാനങ്ങളും സംഘർഷ മേഖലയിലുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമൂസ് കടലിടുക്ക് വ്യാപാരത്തിനായി തുറക്കുകയും ആണവ നിർവ്യാപന നടപടികൾ പാലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഈ നിബന്ധനകളിൽ ഏതെങ്കിലും ലംഘിച്ചാൽ ഇതുവരെ കാണാത്ത തരത്തിലുള്ള ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതിനെതിരെ ഇറാൻ രംഗത്തെത്തി. വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ ആരോപിച്ചു. ലെബനനിൽ നടന്ന ആക്രമണങ്ങളിൽ ഒരൊറ്റ രാത്രിയിൽ 254 പേർ കൊല്ലപ്പെടുകയും 1155 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലെബനനിലും ഗാസയിലും വെടിനിർത്തൽ നടപ്പിലാക്കണമെന്ന് ഓസ്ട്രേലിയയും യുകെയും ആവശ്യപ്പെട്ടു.

You may also like