മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയല്‍ മാഡ്രിഡ് – ബയേണ്‍ മത്സരത്തിനിടെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയര്‍ പരാതി ഉന്നയിച്ചു.
മത്സരത്തിന്റെ ഇടവേളയിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങിയപ്പോൾ ടൂർണമെന്റ് അധികൃതരോടാണ് താരം പരാതി നൽകിയത്. റഫറി ബയേണിന് അനുകൂലമായി പ്രവർത്തിച്ചുവെന്നാണ് വിനീഷ്യസിന്റെ ആരോപണം.
റയൽ മാഡ്രിഡിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 2-1 ന് ബയേൺ മ്യൂണിക് വിജയം നേടി. ബയേണിനായി ലൂയിസ് ഡയസും ഹാരി കെയ്‌നും ഗോൾ നേടിയപ്പോൾ, റയലിനായി എംബാപ്പെ ഏക ഗോൾ നേടി.
റഫറി എല്ലാവരോടും ഒരുപോലെ പെരുമാറുകയും നിയമങ്ങൾ നീതിപൂർവ്വം നടപ്പിലാക്കുകയും വേണമെന്നാണ് വിനീഷ്യസ് പ്രതികരിച്ചത്. താരത്തിന്റെ പരാതിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രക്ഷേപണത്തിനിടെ പുറത്തുവന്നിട്ടുണ്ട്.
ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ മത്സരം ഏപ്രിൽ 15ന് നടക്കും.

