Home Sportsബ്രെവിസ് തിരിച്ചെത്തുമോ? നിർണായക അപ്‌ഡേറ്റുമായി ഫ്ലെമിങ്

ബ്രെവിസ് തിരിച്ചെത്തുമോ? നിർണായക അപ്‌ഡേറ്റുമായി ഫ്ലെമിങ്

by news_desk1
0 comments

ചെന്നൈ: ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ പരിക്ക് സംബന്ധിച്ച് നിർണായക വിവരവുമായി സ്റ്റീഫന്‍ ഫ്ലെമിങ് രംഗത്ത്. പരിക്ക് കാരണം സീസണിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന ബ്രെവിസ് അടുത്ത മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഹെഡ് കോച്ച് വ്യക്തമാക്കി.

ഏപ്രിൽ  ഡല്‍ഹിക്കെതിരെയാണ്  ചെന്നൈയുടെ അടുത്ത മത്സരം. ആ മത്സരത്തിൽ ബ്രെവിസ് ഇറങ്ങാനിടയുണ്ടെന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരശേഷം ഫ്ലെമിങ് പറഞ്ഞു. “ബ്രെവിസ് ഇല്ലാത്തത് ടീമിന് വലിയ നഷ്ടമാണ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ അദ്ദേഹം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് കാരണം രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്കെതിരായ മത്സരങ്ങൾ ബ്രെവിസിന് നഷ്ടമായി. പഞ്ചാബ് മത്സരത്തിന് മുമ്പ് ക്യാമ്പിൽ എത്തിയെങ്കിലും പൂർണ്ണ കായികക്ഷമതയില്ലാത്തതിനാൽ കളിക്കാൻ സാധിച്ചിരുന്നില്ല.

ഈ മത്സരങ്ങളിലെ പരാജയങ്ങൾ ടീമിനെ ബാധിച്ച സാഹചര്യത്തിൽ ബ്രെവിസിന്റെ മടങ്ങിവരവ് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ. അതേസമയം, എം.എസ്. ധോണിയുടെ ലഭ്യത സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലാത്തതും ആരാധകരുടെ ആശങ്ക തുടരുന്നതുമാണ്.

You may also like