Home Keralaകൺമുന്നിൽ കുട്ടിയാന ഉരുണ്ടുവീണു; രക്ഷിക്കാനായി പാഞ്ഞെത്തിയ അമ്മയാനയുടെ ശ്രമവും വിഫലം

കൺമുന്നിൽ കുട്ടിയാന ഉരുണ്ടുവീണു; രക്ഷിക്കാനായി പാഞ്ഞെത്തിയ അമ്മയാനയുടെ ശ്രമവും വിഫലം

by news_desk1
0 comments

കൽപറ്റ: കുത്തനെയുള്ള ചെരിവിൽ നിന്ന് ഉരുണ്ടുവീണ കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാന നടത്തിയ ശ്രമം വിഫലമായി. വയനാട് കാട്ടിക്കുളം മുത്തുമാരിയിൽ ഞായറാഴ്ച വൈകിട്ടാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പരിസരത്തെ തോട്ടത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാനയും മറ്റൊരു കാട്ടാനയും ശ്രമിക്കുന്ന ഹൃദയഭേദക കാഴ്ചകൾ വ്യക്തമായത്.

കുത്തനെയുള്ള ചെരിവിലൂടെ കുട്ടിയാന താഴേക്ക് ഉരുണ്ടുവീഴുകയായിരുന്നു. ഇതോടെ കുട്ടിയെ രക്ഷിക്കാനായി അമ്മയാന പാഞ്ഞെത്തി. മറ്റൊരു കാട്ടാനയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നെങ്കിലും ശ്രമങ്ങൾ ഫലം കണ്ടില്ല. കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാന നടത്തിയ ശ്രമങ്ങൾ വിഫലമായതിന്റെ ദൃശ്യങ്ങൾ വന്യജീവി സ്നേഹികളെയും വേദനിപ്പിക്കുന്നതാണ്.

You may also like