ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മുന്‍ നായകനും മുന്‍ ഇന്ത്യന്‍ താരവുമായ എംഎസ് ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ താരം ഡെയ്ന്‍ ബ്രാവോ. ധോണി തനിക്ക് സഹോദര തുല്യനാണെന്നാണ് ബ്രാവോ പറഞ്ഞത്. സിഎസ്‌കെയുടെ സുവര്‍ണ കാലത്തെ ധോണിയുടെ പ്രധാന വജ്രായുധമായിരുന്നു ബ്രാവോ.
ധോണിയുടെ നേതൃത്വം കളിക്കാരില്‍ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേ ബ്രാവോ പറഞ്ഞു. ‘ഒരു തവണ ഫീല്‍ഡിങ്ങില്‍ ഡൈവ് ചെയ്യുന്നതില്‍ നിന്നും ധോണി എന്നെ തടഞ്ഞു. നാല് റണ്‍ സേവ് ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് എന്റെ നാലോവര്‍ ബൗളിങ്ങെന്ന് അദ്ദേഹം പറഞ്ഞു,’ ബ്രാവോ ഓര്‍ത്തെടുത്തു.
Highlights: ‘Dhoni is like a brother’; Former CSK legend openly admits

