Home Sportsബലാബലം ലിവർപൂൾ-ആഴ്‌സണൽ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾരഹിത സമനില.

ബലാബലം ലിവർപൂൾ-ആഴ്‌സണൽ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾരഹിത സമനില.

by news_desk
0 comments

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തമാന്മാരുടെ പോരാട്ടം സമനിലയിൽ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലിവർപൂൾ-ആഴ്‌സണൽ പോരാട്ടം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.

മത്സരത്തിൽ ആഴ്‌സണലാണ് മുന്നേറ്റത്തിൽ മികച്ചുനിന്നത്. മത്സരത്തിൽ ലിവർപൂളിന് ഒരു ഷോട്ട് പോലും ഓൺ ടാർഗെറ്റിലേക്ക് തൊടുക്കാനായില്ല.

കഴിഞ്ഞ 8 മത്സരങ്ങളിൽ പരാജയം അറിയാത്ത ആഴ്സണൽ 49 പോയിന്റുകൾ നേടി പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനത്തുള്ള ലീഡ് ആറാക്കി ഉയർത്തി. 43 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയുമാണ് ഗണ്ണേഴ്‌സിന് പിറകിലുള്ളത്. നാലാം സ്ഥാനത്തുള്ള ലിവർപൂളിനുള്ളത് 35 പോയിന്റാണ്.

You may also like