Home Sportsഹരാരെയിൽ ‘സൂര്യ’ താണ്ഡവം! 15 ഫോർ, 15 സിക്സ്; ലോക റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്.

ഹരാരെയിൽ ‘സൂര്യ’ താണ്ഡവം! 15 ഫോർ, 15 സിക്സ്; ലോക റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്.

by news_desk
0 comments

വൈഭവ് കൊടുങ്കാറ്റ്.
അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്.

അതിവേഗ സെഞ്ചുറി.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് 55 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഇന്ന് അടിച്ചെടുത്തത്.

അതിവേഗ 50.
32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

അതിവേഗ 150.
അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ അതിവേഗ 150 റണ്‍സിന്‍റെ റെക്കോര്‍ഡും വൈഭവ് അടിച്ചെടുത്തു. 71 പന്തിലാണ് വൈഭവ് 150 പിന്നിട്ടത്. ഈ ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെതിരെ 98 പന്തില്‍ 150 കടന്ന ഇംഗ്ലണ്ടിന്‍റെ ബെന്‍ മയെസിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തിരുത്തിയത്.

ചരിത്രത്തിലെ രണ്ടാമത്തേത്.
അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡും വൈഭവ് ഇന്ന് അടിച്ചെടുത്തു. ഈ ലോകകപ്പില്‍ ജപ്പാനെതിരെ 51 പന്തില്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ വിൽ മലായ്‌ചുക്കിന്‍റെ പേരിലാണ് വേഗമേറിയ സെഞ്ചുറി റെക്കോര്‍‍ഡ്.

ഉയര്‍ന്ന സ്കോറില്‍ രണ്ടാമൻ.
80 പന്തില്‍ 175 റണ്‍സെടുത്ത് പുറത്തായ വൈഭവ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറുമാണിത്. ഈ ലോകകപ്പില്‍ ജപ്പാനെതിരെ ശ്രീലങ്കയുടെ വിരാന്‍ ചമുദിത 192 റണ്‍സടിച്ചിരുന്നു.

ഫൈനലില്‍ സെഞ്ചുറി നേടുന്ന ആറാമന്‍.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ താരവും രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് വൈഭവ്. 2012ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ഉന്‍മുക്ത് ചന്ദാണ് ആദ്യ ഇന്ത്യൻ താരം.

സിക്സര്‍ റെക്കോര്‍ഡ്.
അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും വൈഭവിന്‍റെ പേരില്‍. 2016, 2018 ലോകകപ്പുകളിലായി 18 സിക്സുകള്‍ പറത്തിയ ന്യൂസിലന്‍ഡിന്‍റെ ഫിന്‍ അലനെ മറികടന്ന വൈഭവ് ഒറ്റ ലോകകപ്പില്‍ തന്നെ 30 സിക്സുമായി ഒന്നാമനായി. അണ്ടര്‍ 19 ലോകകപ്പില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ്(15) അടിക്കുന്ന താരമെന്ന റെക്കോര്‍ഡും ഇന്ന് വൈഭവ് സ്വന്തമാക്കി. 2008ല്‍ 12 സിക്സ് അടിച്ച ഓസ്ട്രേലിയയുടെ മൈക്കല്‍ ഹില്ലിനെയാണ് വൈഭവ് മറികടന്നത്.

അടിയോട് അടി.
80 പന്തില്‍ 175 റണ്‍സെടുത്ത് പുറത്തായ വൈഭവ് 15 ഫോറും 15 സിക്സും പറത്തി. വൈഭവ് നേടിയ 175 റണ്‍സില്‍ 150 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു.

You may also like