ചാലക്കുടി. ബംഗളൂരുവിൽ വെച്ച് നടന്ന രണ്ടാമത് ഇൻഡോ – ശ്രീലങ്ക ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന നേട്ടവുമായി ചാലക്കുടി സ്വദേശി. ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മഹത്ദേവ് എൻ.ജെ ആണ് അന്താരാഷ്ട്ര തലത്തിൽ നടന്ന ഈ മത്സരത്തിൽ ഇരട്ട വിജയം കരസ്ഥമാക്കിയത്.
ചാമ്പ്യൻഷിപ്പിലെ കത്ത (Kata), കുമിത്ത (Kumite) എന്നീ രണ്ട് വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവ് രണ്ടിലും മൂന്നാം സ്ഥാനം (വെങ്കല മെഡൽ) നേടി. ചാലക്കുടി സ്വദേശികളായ ജയകൃഷ്ണന്റെയും ഗ്രീഷ്മയുടെയും മകനാണ് ഈ മിടുക്കൻ.
അന്താരാഷ്ട്ര തലത്തിലുള്ള കായിക മത്സരത്തിൽ മികച്ച വിജയം കൈവരിച്ച മഹത്ദേവ്നെ സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു. വരും കാലങ്ങളിൽ കരാട്ടെ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൊയ്യാമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു താരം.
27

