വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം. ഭരണി പുറത്തിറക്കിയ ഉത്തരവ് പ്രകാരം കൗൺസിലിംഗിൽ ഉൾപ്പെടുത്തിയിരുന്ന കോഴ്സുകളുടെ എണ്ണം കുറച്ചു. ആൻഡ്രോത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ബി.കോം മാത്രമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.
കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ബി.എ ഇംഗ്ലീഷ്, ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ബി.വോക് ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി എന്നീ മൂന്ന് പ്രധാന കോഴ്സുകളും ഒഴിവാക്കി. പകരം ബി.എ ഇക്കണോമിക്സും ഡി.വോക് കാറ്ററിംഗ് ആൻഡ് ഹോസ്പിറ്റാലിറ്റിയും മാത്രമാണ് നിലനിർത്തിയിരിക്കുന്നത്.
സീറ്റ് അലോട്ട്മെന്റിന് തൊട്ടുമുമ്പുണ്ടായ ഈ തീരുമാനം ലക്ഷദ്വീപിലെ വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതായാണ് ആക്ഷേപം. ദ്വീപിലെ ഉന്നതവിദ്യാഭ്യാസ മേഖലയോടും വിദ്യാർത്ഥി സമൂഹത്തോടും ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും അവഗണനയാണ് കാണിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
പോണ്ടിച്ചേരി സർവകലാശാലയുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സീറ്റ് അലോട്ട്മെന്റ് നടക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിലവിലുള്ള കോഴ്സുകൾ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം പിന്നീട് പ്രത്യേകം പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിലെ തീരുമാനം വിദ്യാർത്ഥികളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
കവരത്തി: ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്റ് നാളെ നടക്കാനിരിക്കെ, സർക്കാർ കോളേജുകളിലെ പ്രധാന കോഴ്സുകൾ അപ്രതീക്ഷിതമായി വെട്ടിക്കുറച്ച് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിറക്കി. ആൻഡ്രോത്ത്, കടമത്ത് ഗവൺമെന്റ് കോളേജുകളിലെ വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ചിരുന്ന കോഴ്സുകളാണ് പുതിയ ഉത്തരവിലൂടെ ഒഴിവാക്കിയത്.