ടി 20 ലോകകപ്പ് 2026 ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ കരീടം നിലനിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ടീമുമായി ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങി താരങ്ങളുമെല്ലാം എത്തുന്നുണ്ട്.
ഫെബ്രുവരി ഏഴിന് യു എസ് എ യുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മുംബൈയിലെ ചരിത്രപ്രസിദ്ധമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് എയിലെ ഈ ഉദ്ഘാടന മത്സരം നടക്കുന്നത്.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇഷാന് കിഷൻ എത്താനാണ് സാധ്യത. സഞ്ജുവിന്റെ മോശം ഫോം ഇഷാന് വഴിതുറന്നേക്കും. പരിക്കേറ്റ തിലക് വർമ മൂന്നാമതെത്തും. സന്നാഹമത്സരത്തിൽ യു എസ് എ ക്കെതിരെ ഇറങ്ങിയ താരം തിളങ്ങിയിരുന്നു.
മധ്യനിരയിൽ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും, തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നീ വെടിക്കെട്ട് താരങ്ങളും അണിനിരക്കും.
വാംഖഡെയിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നീ പേസര്‍മാര്‍ക്കൊപ്പം ഹാര്‍ദിക്കും ദുബെയും പന്തെറിയും. ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിക്ക് നറുക്കുവീഴും.
ഇന്ത്യയുടെ സാധ്യത ടീം:
ഇഷാന് കിഷന്, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

