Home Kerala‘700 കോടിയുടെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന പേന നിശബ്ദമായി’; മുതിർന്ന അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

‘700 കോടിയുടെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന പേന നിശബ്ദമായി’; മുതിർന്ന അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

by news_desk
0 comments

കൊച്ചി: മലയാള മാധ്യമരംഗത്ത് നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ മുതിർന്ന പത്രപ്രവർത്തകനും മാധ്യമസ്ഥാപനത്തിലെ സ്പെഷ്യൽ കറസ്പോണ്ടന്റുമായ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. ദേശീയതലത്തിൽ തന്നെ വലിയ തരംഗമുണ്ടാക്കിയ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് ഉൾപ്പെടെയുള്ള വൻ സാമ്പത്തിക അപകടനീക്കങ്ങൾ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തന മികവിലായിരുന്നു.

പത്രപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് 2015-ലെ പ്രശസ്തമായ രാംനാഥ് ഗോയങ്ക പുരസ്കാരവും 2020-ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മാധ്യമരംഗത്തേക്ക് സജീവമായി കടന്നുവരുന്നത്.

പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമായ അദ്ദേഹത്തിന്റെ നിര്യാണത്തിൽ മാധ്യമ-സാംസ്കാരിക ലോകം അനുശോചിച്ചു. കൊച്ചിയിൽ ‘സർവശിക്ഷ കേരള’യിൽ അധ്യാപികയായ രമ്യ ജോസഫാണ് ഭാര്യ. അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ എന്നിവരാണ് മക്കൾ.

You may also like