Home Top Stories‘ഇത് രാഷ്ട്രീയമല്ല, നിയമപരമായ സാധ്യതകൾ പരിശോധിച്ച് തീരുമാനിക്കും’; പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ.ഡി റിപ്പോർട്ടിൽ പ്രതികരിച്ച് സംസ്ഥാന സർക്കാർ

‘ഇത് രാഷ്ട്രീയമല്ല, നിയമപരമായ സാധ്യതകൾ പരിശോധിച്ച് തീരുമാനിക്കും’; പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ.ഡി റിപ്പോർട്ടിൽ പ്രതികരിച്ച് സംസ്ഥാന സർക്കാർ

by news_desk
0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ പ്രതികരണവുമായി സർക്കാർ. ഇ.ഡി നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച് നിയമപരമായ സാധ്യതകൾ ആരാഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയ പരിഗണനകൾ ഉണ്ടാകില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇ.ഡി കൈമാറിയ കത്തിൻമേൽ ആഭ്യന്തര വകുപ്പും നിയമ വകുപ്പും പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. വിഷയത്തിൽ ഡി.ജി.പിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. സി.പി.ഐ.എം നേതൃത്വം കേസിനെതിരെ രാഷ്ട്രീയമായി രംഗത്തുവരുമ്പോൾ, നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ നീക്കം.

You may also like