Home Top Storiesഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇ.ഡിക്ക് കടുത്ത നടപടി; PMLA ചുമത്തി, അന്വേഷണം സി.പി.ഐ.എം നേതാക്കളിലേക്കും

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇ.ഡിക്ക് കടുത്ത നടപടി; PMLA ചുമത്തി, അന്വേഷണം സി.പി.ഐ.എം നേതാക്കളിലേക്കും

by news_desk
0 comments

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഇ.ഡി. ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കാനാണ് നീക്കം. രാജ്യത്ത് ആദ്യമായാണ് വധശ്രമക്കേസിൽ ഇ.ഡി പി.എം.എൽ.എ നിയമം ചുമത്തുന്നത്.

കേസിൽ നിലവിൽ പോലീസ് പ്രതി ചേർത്ത 27 പേരെയും ഇ.ഡിയുടെ പുതിയ കേസിലും പ്രതി ചേർത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവർക്ക് ചോദ്യം ചെയ്യലിനായി സമൻസ് അയക്കാനാണ് ഇ.ഡിയുടെ തീരുമാനം. അതിനിടെ, അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന സംശയത്തിൽ അന്വേഷണം സി.പി.ഐ.എം നേതാക്കളിലേക്കും നീളുമെന്നാണ് സൂചന.

സി.എം.ആർ.എൽ – എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ മെയ് 27-ന് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ പ്രതിഷേധിച്ച് തടിച്ചുകൂടിയ സി.പി.ഐ.എം പ്രവർത്തകർ ആക്രമിക്കുകയും വാഹനം അടിച്ചുതകർക്കുകയുമായിരുന്നു. ആക്രമണം നടത്തിയ പ്രതികൾ സി.എം.ആർ.എൽ – എക്‌സാലോജിക് കേസിലെ പ്രതികളെ സഹായിക്കാനാണ് ശ്രമിച്ചതെന്നും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചെന്ന് സംശയിക്കുന്ന പണം കണ്ടെത്താനുള്ള അന്വേഷണത്തെ ഇവർ മനഃപൂർവം തടസ്സപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഇ.ഡിയുടെ നിരീക്ഷണം.

You may also like