7
കൊല്ലം: കുണ്ടറയിലെ ഐ.എച്ച്.ആര്.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ടെക്നീഷ്യന് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അഭിമുഖം ഈ മാസം 30-ാം തീയതി രാവിലെ 10 മണിക്ക് കോളേജ് ക്യാംപസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും അനുബന്ധ രേഖകളും സഹിതം നേരിട്ട് ഹാജരാകണം.
യോഗ്യത:
- ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഡിപ്ലോമ
നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. തസ്തികയുടെ സേവന വ്യവസ്ഥകളും മറ്റ് വിശദാംശങ്ങളും അഭിമുഖ സമയത്ത് അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0474-2580866, 8547005066

