ദില്ലി: ത്രിഭാഷാ പഠനവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി. ഈ വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാകും.
ഈ അധ്യയന വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉൾപ്പെടുത്തില്ല. സ്കൂൾതലത്തിലെ ഇന്റേണൽ പരീക്ഷകൾ പൂർത്തിയായതിന് ശേഷം അടുത്ത അധ്യയന വർഷം മുതൽ ഇത് പൂർണമായും നടപ്പിലാക്കും.
മൂന്ന് ഭാഷകളിലെയും പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും, പത്താം ക്ലാസിൽ പഠിക്കുന്നതിനിടെ അവർ പരീക്ഷ വിജയിച്ചിരിക്കണം.
പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മൂന്ന് ഭാഷകളിലും വിജയിക്കേണ്ടത് നിർബന്ധമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി പുനർമൂല്യനിർണയത്തിനുള്ള അവസരവും ലഭിക്കുമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

