Home Nationalഗിന്നസ് റെക്കോർഡിനായി 6 വയസുകാരിയെ കൊണ്ട് കാർ ഓടിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഗിന്നസ് റെക്കോർഡിനായി 6 വയസുകാരിയെ കൊണ്ട് കാർ ഓടിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

by news_desk1
0 comments

ഹൈദരബാദ്: ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ആറ് വയസുകാരിയായ പേരക്കുട്ടിയെ തിരക്കേറിയ റോഡിലൂടെ കാർ ഓടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവം വിവാദമായതോടെ തെലങ്കാന പൊലീസ് എസ്‌ഐയ്‌ക്കെതിരെ കേസെടുത്തു.

ഞായറാഴ്ചയാണ് തിരക്കേറിയ റോഡിലൂടെ പേരക്കുട്ടി കാർ ഓടിക്കുമ്പോൾ മുൻസീറ്റിൽ ഇരിക്കുന്ന എസ്‌ഐയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഗതാഗതക്കുരുക്കിനിടെ അസാധാരണമായി പതുക്കെ നീങ്ങുന്ന കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്റ്റിയറിംഗിന് പിന്നിൽ ഒരു കൊച്ചു പെൺകുട്ടിയാണെന്ന് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുട്ടിക്ക് ഡ്രൈവിംഗ് പരിശീലനം നൽകേണ്ടത് റോഡിലല്ല, സുരക്ഷിതമായ സ്ഥലത്താണെന്നും മോട്ടോർ വാഹന നിയമങ്ങൾ പൊലീസുകാർക്കും ബാധകമല്ലേയെന്നും നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ എസ്‌ഐ ക്ഷുഭിതനായതായും ദൃശ്യങ്ങളിൽ കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടികൾ സ്വീകരിച്ചു.

You may also like